Lokah in 300 CR Club: അങ്ങനെ മലയാളത്തിനും കിട്ടി 300 കോടി; ലോകഃ ചരിത്രം

രേണുക വേണു

വ്യാഴം, 9 ഒക്‌ടോബര്‍ 2025 (13:25 IST)
Lokah in 300 CR Club: ലോകഃ - ചാപ്റ്റര്‍ 1 ചന്ദ്ര ആഗോള തലത്തില്‍ 300 കോടി സ്വന്തമാക്കി. മലയാളത്തില്‍ ആദ്യമായാണ് ഒരു സിനിമ ഈ നേട്ടം കൈവരിക്കുന്നത്. റിലീസ് ചെയ്തു 41-ാം ദിവസമാണ് ലോകഃ 300 കോടി ക്ലബില്‍ ഇടംപിടിച്ചത്. 
 
ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമാകാന്‍ ലോകഃയ്ക്കു കഴിഞ്ഞിരുന്നു. മോഹന്‍ലാലിന്റെ എമ്പുരാന്‍ നേടിയ 266.81 കോടി വേള്‍ഡ് വൈഡ് കളക്ഷന്‍ മറികടന്നാണ് ലോകഃ ഇന്‍ഡസ്ട്രിയല്‍ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. 
 
കേരള ബോക്‌സ്ഓഫീസിലും ലോകഃയാണ് ഒന്നാം സ്ഥാനത്ത്. മോഹന്‍ലാലിന്റെ തന്നെ 'തുടരും' കരസ്ഥമാക്കിയ 118 കോടി കേരള കളക്ഷന്‍ ലോകഃ മറികടന്നിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍