ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണമെന്ന് വിനയന്‍

നിഹാരിക കെ.എസ്
തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (08:35 IST)
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്‌ത മാർക്കോ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ആദ്യദിനം 10 കോടി നേടി. റെക്കോർഡ് കളക്ഷൻ ആയിരുന്നു ഇത്. ആദ്യ മൂന്ന് ദിവസം കൊണ്ട് സിനിമ 25 കോടിക്കടുത്ത് നേടുമെന്നാണ് സൂചന. മോസ്റ്റ് വയലന്റ് പടം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ‘ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ’ എന്ന ആശംസയോടെ എത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍ ഇപ്പോള്‍.
 
അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും, അതിന്റെ തെളിവാണ് മാര്‍ക്കോ എന്നാണ് വിനയന്‍ പറയുന്നത്.

'അര്‍പ്പണ ബോധവും കഠിനാദ്ധ്വാനവും ഒരു കലാകാരനെ വിജയത്തിലെത്തിച്ചിരിക്കും എന്നതിന്റെ തെളിവാണ് ‘മാര്‍ക്കോ’ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദന്‍ നേടിയ വിജയം. ഒരു സിനിമയുടെ തുടക്കം മുതല്‍, അത് തിയേറ്ററില്‍ എത്തിക്കഴിഞ്ഞും ഒരു സംവിധായകനേക്കാളും നിര്‍മ്മാതാവിനെക്കാളും ആത്മാര്‍ത്ഥതയോടെ ആ സിനിമയുടെ കൂടെ സഞ്ചരിക്കുവാനും പ്രമോഷന്‍ കൊടുക്കുവാനും ഒക്കെ ഉണ്ണി കാണിക്കുന്ന ഉത്സാഹവും മനസും മറ്റു യുവനടന്‍മാര്‍ക്കും അനുകരണീയമാണ്. നിദന്തമായ പരിശ്രമമാണല്ലോ വിജയത്തിനാധാരം. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ… ആശംസകള്‍…” എന്നാണ് വിനയന്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article