ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത് മാർക്കോ ഇന്നലെയാണ് റിലീസ് ആയത്. ഉണ്ണി മുകുന്ദന്റെ കൊടൂര വയലൻസ് ആണ് സിനിമയിൽ. ദി മോസ്റ്റ് വയലന്റ് ഫിലിം എന്ന ടാഗ് ലൈനുമായെത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. ആദ്യദിനം പിന്നിടുമ്പോൾ സിനിമയ്ക്ക് മികച്ച കളക്ഷനാണ് ലഭിച്ചിരിക്കുന്നത്.
മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, നിവിൻ പോളി എന്നിവർക്ക് ശേഷം കേരളാ ബോക്സ് ഓഫീസിൽ നിന്ന് നാല് കോടിയിലധികം രൂപ ഫസ്റ്റ് ഡേ കളക്ഷനായി നേടുന്ന നടനായും ഉണ്ണി മുകുന്ദൻ മാറി. ഗംഭീര ആക്ഷന്‍ രംഗങ്ങളും ഉണ്ണി മുകുന്ദന്റെ മിന്നുന്ന പ്രകടനവുമാണ് സിനിമയുടെ ഹൈലൈറ്റായി പലരും പറയുന്നത്. മാര്‍ക്കോയിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായാണ് ലഭിക്കുന്നത്. 'കെജിഎഫ്', 'സലാര്‍' എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂര്‍ ആണ് മാര്‍ക്കോ യ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.