വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! 'ലിയോ' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:19 IST)
ലിയോ ഒരുങ്ങുകയാണ്. ഈ ചിത്രം സംവിധായകന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ (LCU) ഭാഗമാകുമോ എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്.
 
ലോകേഷ് കനകരാജിനൊപ്പമുള്ള വിജയ് ചിത്രം എല്‍സിയുവിന്റെ ഭാഗമാകുമെന്ന് 'ലിയോ' മേക്കേഴ്സ് തന്നെ സ്ഥിരീകരിച്ചു.'കൈതി', 'വിക്രം' എന്നിവയുടെ നിര്‍മ്മാതാക്കളുമായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ NOC (ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്) ഒപ്പിട്ടതായി റിപ്പോര്‍ട്ട്.
 
 'ലിയോ'യുടെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ചിത്രത്തിന്റെ അടുത്ത അപ്ഡേറ്റ് ഓഗസ്റ്റ് 15 ന് പുറത്തു വരുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഒക്ടോബര്‍ 18 ന് ചിത്രം പാന്‍-ഇന്ത്യന്‍ റിലീസ് ചെയ്യും.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍