ഇത്തവണയും ഇഷ്ടം നേടും വില്ലന്‍ ആകുമോ ?പുഷ്പ 2ല്‍ ഫഹദ് ഇങ്ങനെയാ..

കെ ആര്‍ അനൂപ്

ചൊവ്വ, 8 ഓഗസ്റ്റ് 2023 (12:14 IST)
അല്ലു അര്‍ജുന്റെ പുഷ്പ 2 ഒരുങ്ങുകയാണ്. ഫഹദ് ഫാസിലിന്റെ ജന്മദിനത്തോടനുബന്ധിച്ച് സിനിമയിലെ നടന്റെ ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടു.ആദ്യ ഭാഗത്തിന്റെ വിജയം ആവര്‍ത്തിക്കാനാണ് സംവിധായകന്‍ സുകുമാറിന്റെ ലക്ഷ്യം.
 
പുഷ്പയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടതിന് പിന്നാലെ, ചിത്രത്തിലെ പ്രതിനായകനായ ഫഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പുറത്തുവന്നു.
 പുഷ്പ: ദി റൂളിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈദരാബാദിലെ രാമോജി റാവു സ്റ്റുഡിയോയിലായിരിക്കും ഷൂട്ട്.
രാമോജി റാവു ഫിലിം സിറ്റിയില്‍ സെറ്റുകള്‍ ഒരുങ്ങി കഴിഞ്ഞു.  
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍