'ആ വളര്‍ച്ച അത്രയും അഭിമാനം നല്‍കുന്നതാണ്'; ഫഹദിനെക്കുറിച്ച് നടന്‍ ആര്യന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 8 ഓഗസ്റ്റ് 2023 (15:10 IST)
നടന്‍ ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ നിവിന്‍ പോളിയാണ് നായകന്‍. സിനിമ പ്രഖ്യാപിച്ചപ്പോള്‍ ഫഹദിനോട് സംവിധായകന്‍ ഇക്കാര്യം പറഞ്ഞിരുന്നു. അപ്പോള്‍ നടന്‍ നല്‍കിയ മറുപടിയെക്കുറിച്ച് പറയുകയാണ് ആര്യന്‍.
 
'അന്ന് tournament ല്‍ എന്റെ സിനിമ യാത്ര തുടങ്ങുന്നത് ഷാനു എന്ന പ്രിയപ്പെട്ട Fahadh Faasil നൊപ്പമാണ്. അന്ന് തുടങ്ങിയ ഹൃദയ ബന്ധമാണ്. അവിടുന്ന് ഇന്ന് ഇന്ത്യ മൊത്തം അറിയപ്പെടുന്ന ഉഗ്രന്‍ നടനിലേക്ക് ഉള്ള അദ്ദേഹത്തിന്റെ ആ വളര്‍ച്ച അത്രയും അഭിമാനം നല്‍കുന്നതാണ്. എന്റെ സിനിമ അനൗണ്‍സ് ചെയ്ത വിശേഷം പറഞ്ഞപ്പോള്‍ എന്നോട് പറഞ്ഞത്, 'awsome bro , make us all proud'എന്നാണ്. 
Such a gem of a person, a reservoir of boundless talent, and a mesmerizing embodiment of on-screen grace.
Happy birthday brother Fahadh Faasil',-ആര്യന്‍ രമണി ഗിരിജാവല്ലഭന്‍ കുറിച്ചു.
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍