മലയാളത്തിന്റെ ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടേയും അവസാന മൂന്ന് തിയറ്റര്‍ റിലീസുകള്‍ക്ക് ബോക്‌സ്ഓഫീസില്‍ എന്താണ് സംഭവിച്ചതെന്ന് അറിയുമോ? നമുക്ക് നോക്കാം.
വണ്‍, ഭീഷ്മ പര്‍വ്വം, സിബിഐ 5 - ദ ബ്രെയ്ന്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്ത മൂന്ന് സിനിമകള്‍. ഇതില്‍ വണ്‍ തിയറ്ററുകളില്‍ പരാജയമായി. എന്നാല്‍, ഭീഷ്മ പര്‍വ്വം മമ്മൂട്ടിയുടെ കരിയറിലെ തന്നെ വമ്പന്‍ ഹിറ്റാകുന്ന കാഴ്ചയാണ് കണ്ടത്. ഭീഷ്മ പര്‍വ്വത്തിന്റെ ടോട്ടല്‍ ബിസിനസ് 100 കോടിക്ക് മുകളിലാണ്. ഇന്‍ഡസ്ട്രി ഹിറ്റ് എന്ന വിശേഷണവും ഭീഷ്മ നേടിയെടുത്തു. അവസാനമായി റിലീസ് ചെയ്ത സിബിഐ 5 - ദ ബ്രെയ്ന്‍ ശരാശരി അഭിപ്രായമാണ് പ്രേക്ഷകര്‍ക്കിടയില്‍ നേടിയതെങ്കിലും തിയറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി. പെരുന്നാള്‍ സീസണില്‍ പണം വാരാന്‍ സിബിഐ 5 ന് സാധിച്ചു. ഇപ്പോഴും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇതിനോടകം സിബിഐ 5 ന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 35 കോടി കടന്നു. ഓവര്‍സീസ് കളക്ഷന്‍ മാത്രം 17 കോടിക്ക് മുകളിലാണെന്നാണ് കണക്ക്.
അതേസമയം, മോഹന്‍ലാലിന്റെ അവസാന മൂന്ന് തിയറ്റര്‍ റിലീസുകളും ബോക്‌സ്ഓഫീസില്‍ വിചാരിച്ച അത്ര നേട്ടം കൊയ്തില്ല. ബിഗ് ബ്രദര്‍ വമ്പന്‍ പരാജയമായി. ബിഗ് ബ്രദറില്‍ അഭിനയിച്ചതിനു വാങ്ങിയ പ്രതിഫലത്തിന്റെ 50 ശതമാനം മോഹന്‍ലാല്‍ തിരിച്ചുകൊടുത്തു എന്ന് പോലും വാര്‍ത്തകളുണ്ടായിരുന്നു. വലിയ പ്രതീക്ഷകളോടെ തിയറ്ററുകളില്‍ റിലീസ് ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ശരാശരിയില്‍ ഒതുങ്ങി. പിന്നീട് റിലീസ് ചെയ്ത ആറാട്ടും തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു.