ഒരു പേരിലെന്തിരിക്കുന്നു?- ‘സജിൻ‘ മമ്മൂട്ടിയായ കഥ!

Webdunia
വെള്ളി, 13 ജൂലൈ 2018 (10:08 IST)
ഒരു പേരിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ പേരിലാണ് എല്ലാം എന്ന് മറുപടി പറയുന്നവരുണ്ട്. ചിലർ പേരു മാറ്റാറുണ്ട്. അത്തരത്തിൽ ഒരു പേരു മാറ്റലിന്റെ കഥ സംവിധായകൻ ലാൽ ജോസ് പറയുന്നു. മഴവിൽ മനോരമയിലെ നായികാനായകൻ റിയാലിറ്റി ഷോ വേദിയിലാണ് ലാൽ ജോസ് തനിക്ക് ഓർമയുള്ള ഒരു പേരുമാറ്റൽ കഥ പറഞ്ഞത്. നായകൻ നമ്മുടെ സാക്ഷാൽ മമ്മൂട്ടി തന്നെ. 
 
‘മമ്മൂക്ക വന്ന സമയത്ത് മമ്മൂട്ടി എന്ന പേര് ശരിയല്ല എന്നു പറഞ്ഞ് വിശ്വംഭരൻ സാറിന്‍റെ സ്ഫോടനം എന്ന സിനിമയിൽ 'സജിൻ' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്. സജിൻ എന്നതിന്‍റെ ബ്രാക്കറ്റിൽ മമ്മൂട്ടി എന്നെഴുതി. പക്ഷേ ആളുകൾ അദ്ദേഹത്തെ മമ്മൂട്ടി എന്നു തന്നെ വിളിച്ചു. ഇപ്പോ മമ്മൂട്ടി എന്നുള്ളത് അതിമനോഹരമായ പേരായി മാറി..’
 
പേരിലും ഭാഗ്യമുണ്ടെന്നാണ് ലാൽ ജോസ് പറയുന്നത്. തന്റെ പേര് മറ്റാർക്കും ഇല്ല. അതുകൊണ്ട് പേരു പറഞ്ഞാൽ തന്നെ എല്ലാവർക്കും മനസ്സിലാകും. നടിമാരാണ് കൂടുതലായും പേരുമാറ്റം നടത്താറുള്ളതെന്നും ലാൽ ജോസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article