ഇത്തരമൊരു വീഡിയോ ആണ് സംവിധായകന്‍ അനീഷ് ഉപാസന ഫേസ്ബുക്കില്‍ ഇന്ന് ഷെയര്‍ ചെയ്തിരിക്കുന്നത്. ബ്രസീലിന്‍റെ തോല്‍വിയില്‍ മനംനൊന്ത് വീട്ടില്‍ വഴക്കുണ്ടാക്കുന്ന ഒരു കൊച്ചുകുഞ്ഞിന്‍റെ വീഡിയോ ആണ് അത്. കണ്ട് ചിരിച്ച് തള്ളുന്നതിന് പകരം ആ കുഞ്ഞിനെ തന്‍റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്ക് കാസ്റ്റ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അനീഷ്.