അച്ഛന്‍ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു, ഞെട്ടിക്കുന്ന ആരോപണവുമായി നടി !

ജോര്‍ജി സാം

ബുധന്‍, 26 ഓഗസ്റ്റ് 2020 (21:09 IST)
പ്രശസ്ത സീരിയലായ ‘കുങ്കും ഭാഗ്യ’യിലൂടെ ശ്രദ്ധേയയായ നടി തൃപ്തി ശംഖ്ദര്‍ തന്റെ പിതാവിനെതിരെ കടുത്ത ആരോപണവുമായി രംഗത്ത്. പിതാവ് രാം രത്തന്‍ ശംഖ്ദറിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് നടി ആരോപിക്കുന്നത്. പിതാവ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതായി ആരോപിച്ചാണ് തൃപ്‌തി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തത്.
 
അച്ഛൻ തന്റെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് തല്ലിച്ചതച്ചതായി തൃപ്തി അവകാശപ്പെട്ടു. 19 കാരിയായ നടി ഉത്തർപ്രദേശിലെ ബറേലി സ്വദേശിയാണ്. നടിയാകാൻ അച്ഛൻ തൃപ്തിയെ മുംബൈയിലേക്ക് അയച്ചിരുന്നു. ഒരു ടിവി ഷോയ്ക്ക് പുറമേ ഒരു ദക്ഷിണേന്ത്യൻ സിനിമയിലും തൃപ്തി പ്രവർത്തിച്ചിട്ടുണ്ട്. 
 
തൃപ്തിയേക്കാള്‍ ഒമ്പത് വയസ് അധികമുള്ള ഒരു യുവാവിനെ വിവാഹം കഴിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ മുംബൈയിലേക്ക് അയച്ചതിന്‍റെയും സിനിമയില്‍ എത്തിക്കാനായും ചെലവഴിച്ച പണം മുഴുവൻ തിരികെ നൽകാൻ തൃപ്തിയോട് രാംരത്തന്‍ ആവശ്യപ്പെട്ടു. യുപി പോലീസ് തനിക്ക് സംരക്ഷണം നല്‍കണമെന്നാണ് ഇപ്പോള്‍ തൃപ്തി ആവശ്യപ്പെട്ടിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍