'ജിഗര്‍താണ്ട'യുടെ അപ്‌ഡേറ്റ് എത്തി ! അറിഞ്ഞില്ലേ ?

കെ ആര്‍ അനൂപ്
ശനി, 7 ഒക്‌ടോബര്‍ 2023 (15:23 IST)
2014ല്‍ പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജ് ചിത്രം 'ജിഗര്‍താണ്ട'യുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയായിരുന്നു സിനിമ പ്രേമികള്‍. ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം നല്‍കി ഒരുക്കിയ 'ജിഗര്‍താണ്ട ഡബിള്‍ എക്സ്' ദീപാവലിക്ക് തിയേറ്ററുകളില്‍ എത്തും. സിനിമയിലെ ആദ്യ ഗാനം ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് 12: 12ന് പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.
 
 രാഘവ ലോറന്‍സിനെയും എസ് ജെ സൂര്യയെയും ഉള്‍ക്കൊള്ളിച്ച് പുറത്തുവന്ന ടീസര്‍ വളരെയധികം ശ്രദ്ധ നേടിയിരുന്നു. 
 
ജിഗര്‍തണ്ട ഡബിള്‍എക്സ് 1975-ല്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ദിലിപ് സുബ്ബരായനാണ് സംഘട്ടനം നിര്‍വഹിക്കുന്നത്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article