മകളുടെ കല്യാണം, പ്രധാനമന്ത്രിയെ ക്ഷണിച്ച് സുരേഷ് ഗോപി

കെ ആര്‍ അനൂപ്

ശനി, 7 ഒക്‌ടോബര്‍ 2023 (15:10 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപിയും കുടുംബവും. ഇന്നലെ വൈകുന്നേരത്തോടെയാണ് ഭാര്യക്കും മക്കള്‍ക്കും ഒപ്പം നടന്‍ എത്തിയത്. പ്രധാനമന്ത്രിയുടെ ദില്ലിയിലെ വസതിയില്‍ വച്ചായിരുന്നു കൂടികാഴ്ച. സുരേഷ് ഗോപിയുടെ മകള്‍ ഭാ?ഗ്യയുടെ വിവാഹത്തിന് മോദിയെ ക്ഷണിക്കുകയും ചെയ്തു. 
കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും ഈ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ സുരേഷ് ഗോപി പങ്കുവെച്ചു.MODI, the Family Man.. PARIVAROM ki NETA എന്നാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തു കൊണ്ട് നടന്‍ എഴുതിയത്.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍