കരള്‍ മാറ്റിവയ്ക്കാന്‍ എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷന്‍ വേണം, അമ്മയ്ക്ക് അത്ര നേരം അനസ്‌തേഷ്യ താങ്ങാനുള്ള കെല്‍പ്പ് ഇല്ലായിരുന്നു; കെ.പി.എ.സി.ലളിതയുടെ അവസാന ദിവസങ്ങളെ കുറിച്ച് സിദ്ധാര്‍ത്ഥ് ഭരതന്‍

Webdunia
ചൊവ്വ, 22 മാര്‍ച്ച് 2022 (10:07 IST)
കെ.പി.എ.സി.ലളിതയുടെ അവസാന ദിവസങ്ങളെ കുറിച്ച് മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍. ലളിതയുടെ ആരോഗ്യം വളരെ മോശമായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. കരള്‍ മാറ്റി വെക്കുക എന്നത് മാത്രമാണ് അമ്മയ്ക്ക് ഉണ്ടായിരുന്നുള്ളു. പക്ഷേ അത് വെക്കാനുള്ള ആരോഗ്യം വേണം. എട്ട് മണിക്കൂറോളം നീണ്ട ഓപ്പറേഷനാണ്. അത്രയും നേരം അനസ്തേഷ്യ താങ്ങാന്‍ പറ്റിയ ഹൃദയം വേണം. അവരെ നേരെ നിര്‍ത്തിയാല്‍ തന്നെ അത്രയും മണിക്കൂര്‍ പിടിച്ച് നില്‍ക്കാനുള്ള ആരോഗ്യം ഉണ്ടാവണം. ഓപ്പറേഷന് ശേഷം മൂന്ന് മാസത്തോളം ഈ അവയവം ശരീരവുമായി യോജിക്കുന്നുണ്ടോന്ന് നോക്കണം. അതും ഐസിയു സെറ്റപ്പിലാണ്. അമ്മയുടെ ആരോഗ്യം അത്രത്തോളം മോശമായിരുന്നെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article