കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ നടൻ ദിലീപിനെ യാതോരു മുന്നറിയിപ്പുമില്ലാതെ സംഘടനയിലേക്ക് തിരിച്ചെടുത്തത് വിവാദമായിരിക്കുകയാണ്. സംഭവത്തിൽ നടിമാരായ ഭാവന, രമ്യ നമ്പീശൻ, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ് എന്നിവർ അമ്മയിൽ നിന്നും രാജി വെച്ചിരുന്നു.
എന്നാൽ, താൻ അമ്മയിലേക്കില്ലെന്ന് വ്യക്തമാക്കി ദിലീപും രംഗത്തെത്തിയിരുന്നു. ഈ വിഷയം ആയിരുന്നു ഇന്നലെ മാതൃഭൂമി സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്തത്. ചർച്ചയിൽ നടിമാർക്കെതിരെ കൊല്ലം തുളസി രംഗത്തെത്തി. മഞ്ജുവിനെയായിരുന്നു താരം ലക്ഷ്യമിട്ടത്.
വിമണ്‍ ഇന്‍ കളക്ടീവിന്റെ മുന്നണിപ്പോരാളിയായ മഞ്ജുവാര്യര്‍ ഇന്നെവിടെയാണെന്ന് തുളസി ചോദിക്കുന്നു. അവസാനം അറിയാന്‍ കഴിയുന്നത് മഞ്ജുവാര്യരുടെ പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നെന്നാണ്. ദിലീപിന്റെ പക്ഷത്തെന്നാണെന്നും തുളസി പറയുന്നു.
‘ഇരയുടെ പക്ഷത്തല്ല പ്രതിയുടെ പക്ഷത്താണെന്നുള്ള ന്യൂസ് ഞാനിപ്പോള്‍ വരുന്ന വഴിക്ക് അറിയാന്‍ കഴിഞ്ഞു. കഴിഞ്ഞ കുറേകാലമായി ചര്‍ച്ച ചെയ്യുന്ന നമ്മളെല്ലാം ശശിമാരായി അവരങ്ങ് ഒന്നിക്കുന്നു എന്നാണ് അറിയുന്നത്‘ എന്നാണ് എന്നും തുളസി പറയുന്നു.
രാജി വെച്ച നാല് നടിമാരും എന്ത്‌കൊണ്ട് അമ്മയുടെ പൊതുയോഗത്തില്‍ വന്ന് അഭിപ്രായം പറഞ്ഞില്ല എന്നും കൊല്ലം തുളസി ആരോപിക്കുന്നുണ്ട്. പൊതുയോഗത്തില്‍ എല്ലാവരും വരണമെന്നുള്ളത് നിര്‍ബന്ധമുള്ള കാര്യമാണ്. അതിന് വരാതെ മൂന്ന് ദിവസം കഴിഞ്ഞി ഇപ്പോള്‍ പറയുന്നു വീണ്ടും പൊതുയോഗം വിളിച്ചു കൂട്ടണമെന്ന്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ എന്ന് തുളസി ചോദിക്കുന്നു.