‘ആരാധകര്‍ നടിമാര്‍ക്കെതിരെ തിരിഞ്ഞു, തമ്മിലടിക്ക് തുടക്കം ദിലീപിന്റെ വരവ്’; ആഞ്ഞടിച്ച് ആഷിഖ് അബു വീണ്ടും

വെള്ളി, 29 ജൂണ്‍ 2018 (14:48 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസിലെ പ്രതിയായ നടൻ ദിലീപിനെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ആഷിഖ് അബു വീണ്ടും രംഗത്ത്.

ദിലീപിന്റെ വരവോടു കൂടിയാണ് ഫാൻസ് അസോസിയേഷനുകൾ തമ്മിലടി തുടങ്ങിയതെന്ന് ആഷിഖ് അബു വ്യക്തമാക്കി. പരസ്പരം പോരടിച്ചിരുന്ന ഫാൻസുകാർ ഇപ്പോൾ വനിതാ താരങ്ങൾക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇതിന് പിന്നിൽ ആസൂത്രിതമായ അജണ്ടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയിലുണ്ടായ പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ക്കാന്‍ നീക്കമാരംഭിച്ചു. രാജിവച്ച നടിമാരുമായി ചർച്ച നടത്താനാണ് തീരുമാനം. സംഘടനയിലേക്ക് തിരിച്ചെത്താനില്ലെന്ന് ദിലീപ് രേഖാമൂലം അറിയിച്ചതോടെയാണ് പുതിയ നീക്കവുമായി അമ്മ രംഗത്തുവന്നത്.

അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. വിദേശത്തുനിന്ന് അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നാണ് സൂചന.

ദിലീപിന്റെ കത്ത് എക്‍സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുകയും രാജിവച്ച നടിമാരുമായി കൂടിക്കാഴ്‌ച നടത്താനുമാണ് നേതൃത്വത്തിന്റെ തീരുമാനം. മോഹന്‍‌ലാല്‍ തിരിച്ചെത്തുന്നതിന് പിന്നാലെ എക്സിക്യൂട്ടീവ് യോഗത്തിന്റെ തിയതി പ്രഖ്യാപിക്കും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍