ജനപ്രിയ നായകൻ എന്ന് പറയുമ്പോൾ മലയാളികൾക്ക് ഓർമ വരുന്ന മുഖം ദിലീപിന്റേതാണ്. ദിലീപിനല്ലാതെ മറ്റൊരാൾക്കും ജനപ്രിയ നായകനാകാൻ കഴിയില്ല എന്ന് തെളിയിക്കുന്നതാണ് കോടതി സമക്ഷം ബാലൻ വക്കീലിന്റെ വമ്പൻ വിജയം.
വ്യക്തി ജീവിതത്തിലുണ്ടായ വൻ വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമിടയിലാണ് രാമലീല റിലീസ് ചെയ്യുന്നത്. വൻ വിവാദത്തിലും പ്രേക്ഷകർ ദിലീപിനെ കൈവിട്ടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു രാമലീലയുടെ വിജയം. ജനനായകനായി ദിലീപ് നിറഞ്ഞ കൈയ്യടി വാങ്ങിയ ചിത്രം.
ശേഷം റിലീസ് ആയ കമ്മാരസംഭവം ദിലീപിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ ചിത്രമായിരുന്നു. വമ്പൻ വിജയം കൈവരിക്കാൻ ചിത്രത്തിന് കഴിഞ്ഞില്ലെങ്കിലും ആ സമയങ്ങളിൽ ഇറങ്ങിയ മറ്റ് സിനിമകളെ അപേക്ഷിച്ച് നല്ല തിരക്കഥയും മേക്കിംഗും അഭിനയവുമായിരുന്നു കമ്മാരസംഭവത്തിനെ വ്യത്യസ്തമാക്കുന്നത്. ക്രിട്ടിക്സിന്റെ മികച്ച അഭിപ്രായം ആയിരുന്നു ചിത്രത്തിന് ലഭിച്ചത്.
ദിലീപ് തന്നെയാണ് ഇനിയും മലയാളികളുടെ ജനപ്രിയ നായകനെന്ന് വീണ്ടും തെളിയിക്കുന്ന ചിത്രമാണ് കോടതിസമക്ഷം ബാലൻ വക്കീൽ. ചിത്രം മികച്ച പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ബോളിവുഡിലെ പ്രമുഖ നിര്‍മാണ കമ്പനിയായ വയാകോം 18 ആദ്യമായി മലയാളത്തില്‍ നിര്‍മ്മിച്ച ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. തുടക്ക നിര്‍മ്മാണ സംരഭം തന്നെ സൂപ്പര്‍ ഹിറ്റ് ആണെന്ന് വയാകോം 18 ട്വിറ്ററില്‍ കുറിച്ചു.
വലിയൊരു ഇടവേളക്ക് ശേഷമാണ് ദിലീപ് ചിരിപ്പിക്കാനായി എത്തിയത്. ചിത്രത്തിന് നിറഞ്ഞ കൈയടിയും ലഭിച്ചു. ചിത്രത്തിന് ഇങ്ങനെ ഒരു വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് ബി ഉണ്ണികൃഷ്‍ണന്‍ പറയുന്നു.