എമ്പുരാൻ ഒരു വലിയ ചിത്രമായിരിക്കും എന്നാണ് കിഷോർ പറയുന്നത്. 'ആ ചിത്രത്തെപ്പറ്റി എന്താണ് പറയേണ്ടത് എന്ന് എനിക്കും അറിയില്ല. ഞാൻ ആ സിനിമയുടെ ഭാഗമാണ്. ഒരു ചെറിയ റോളാണ്, എന്നാൽ വളരെ ഇന്ററസ്റ്റിങ്ങായ റോളുമാണ്. ഞാനും ചരിത്രത്തിന്റെ ഭാഗമാകുന്നു എന്ന് വേണമെങ്കിൽ പറയാം. അതൊരു വലിയ ചിത്രമാണ്. നിരവധി പേരുണ്ട് ആ സിനിമയിൽ. മുഴുവൻ മലയാളം ഇൻഡസ്ട്രിയുമുണ്ട്, തമിഴ് ഇന്ഡസ്ട്രിയും,' എന്ന് നടൻ പറഞ്ഞു.
'ആ സിനിമയുടെ സെറ്റെല്ലാം വളരെ വലുതാണ്. ചെറിയ ചെറിയ രംഗങ്ങൾക്ക് പോലും വമ്പൻ സെറ്റുകളാണ് ഇട്ടിരിക്കുന്നത്. അതുപോലെ പൃഥ്വിരാജ് എന്ന സംവിധായകനും വളരെ ഇന്ററസ്റ്റിങ്ങാണ്. ഒരു നടൻ സംവിധാനം ചെയ്യുമ്പോൾ നടന്റെയും സംവിധായകന്റെയും മികവ് വരും,' എന്നും കിഷോർ അഭിപ്രായപ്പെട്ടു. ചിത്രത്തിൽ മോഹൻലാലിനൊപ്പവും പൃഥ്വിരാജിനൊപ്പവും കോമ്പിനേഷൻ രംഗങ്ങൾ ഇല്ലെന്നും നടൻ വ്യക്തമാക്കി.