വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിടൗണ്‍ ഏറെ ആഘോഷമാക്കിയ പ്രണയമായിരുന്നു ഷാഹിദ് കപൂറിന്റെയും കരീന കപൂറിന്റേതും. ഇരുവരും ഒരുമിച്ച് ഹിറ്റ് സിനിമകൾ സമ്മാനിച്ചു. സ്ക്രീനിലെ അടുപ്പം ജീവിതത്തിലും തുടർന്നു. വർഷങ്ങളോളം ഇവർ പ്രണയിച്ചു. വിവാഹം കഴിക്കാൻ വരെ തീരുമാനിച്ചിരുന്നു. എന്നാൽ, പതുക്കെ ഇവർ അകന്നു. പരസ്പരം കണ്ടാൽ മിണ്ടാൻ പോലും നിൽക്കാത്ത വിധം അകന്നു.
എന്നാല്‍ ആരാധകരെ പോലും ഞെട്ടിച്ച് കൊണ്ടാണ് ഷാഹിദും കരീനയും വീണ്ടും ഒരുമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും ഒരു പൊതുപരിപാടിയില്‍ വെച്ച് കണ്ടുമുട്ടിയ താരങ്ങള്‍ പരസ്പരം സ്‌നേഹം പങ്കുവെച്ച രീതി ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുകയാണ്. ഐഐഎഫ്എ അവാര്‍ഡ് വേദിയില്‍ നില്‍ക്കുന്ന ഷാഹിദിന് അടുത്തേക്ക് കരീന കയറി വരികയായിരുന്നു. ശേഷം കരീന ഷാഹിദിന് ഷേക്ക് ഹാന്‍ഡ് കൊടുത്തു. ഇതോടെ ഷാഹിദ് കരീനയെ കെട്ടിപ്പിടിച്ച് സൗഹൃദം പുലര്‍ത്തി. കരീനയും ഷാഹിദിനെ കെട്ടിപിടിക്കുന്നുണ്ട്.
17 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ഷാഹിദും കരീനയും ഇതുപോലെ ഒരുമിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ ഇഷ്ടപ്പെടുന്ന ആരാധകര്‍ക്കും ഇതൊരു പ്രിയപ്പെട്ട നിമിഷമായി. സന്തോഷവാനാണെങ്കിലും ഷാഹിദ് കരീനയില്‍ നിന്നും ഒരു അകലം പാലിച്ചാണ് നിന്നത്. എന്നാല്‍ കരീന സംസാരിച്ചതോടെ അതും മാറി. മുൻപ് പലതവണ ഇരുവരും ഒരു വേദികളിൽ വെച്ച് പരസ്പരം കണ്ടുമുട്ടിയിട്ടുണ്ട്. എന്നാൽ, അപ്പോഴൊക്കെ മുഖം തിരിച്ചായിരുന്നു ഇവർ നടന്നിരുന്നത്.