Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 19 November 2025
webdunia

'കരീന കപൂറിന് വെറും ഈഗോ': കണ്മുന്നിൽ കണ്ട കാഴ്ച വെളിപ്പെടുത്തി നാരായണ മൂർത്തി

Kareena

നിഹാരിക കെ എസ്

, ബുധന്‍, 20 നവം‌ബര്‍ 2024 (15:30 IST)
മുംബൈ: ബോളിവുഡ് നടി കരീന കപൂറിനെ വിമർശിച്ച് ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. വിമാനയാത്രയ്ക്കിടെ ആരാധകരെ അവ​ഗണിച്ചതിന് കരീനയോട് തനിക്ക് നീരസം തോന്നിയെന്ന നാരായണ മൂർത്തിയുടെ പ്രസ്താവന ഇപ്പോൾ സോഷ്യൽമീഡിയയിലും ചർച്ചയാവുകയാണ്.
 
ലണ്ടനിൽ നിന്നുള്ള വിമാനത്തിൽ തന്റെ തൊട്ടരികിലെ സീറ്റിലാണ് കരീന ഇരുന്നിരുന്നതെന്നും നിരവധി ആളുകൾ അവരെ ആശംസിക്കാൻ എത്തിയെങ്കിലും കരീന ഒന്ന് പ്രതികരിക്കാൻ പോലും കൂട്ടാക്കിയില്ലെന്ന് നാരായണ മൂർത്തി പറഞ്ഞു. ആരെങ്കിലും വാത്സല്യവും സ്നേഹവും അടുപ്പവും കാണിക്കുമ്പോൾ അത് തിരികെ കാണിക്കാൻ കഴിയണം എന്നത് വളരെ പ്രധാനമാണെന്നും ഇത് ഈ​ഗോ കുറയ്ക്കാൻ സഹായിക്കുമെന്നും നാരായണ മൂർത്തി പറഞ്ഞു.
 
സെലിബ്രിറ്റികളിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത് എന്ത് എന്ന് സംബന്ധിച്ച് ആളുകൾ വിവിധ തരത്തിലാണ് പ്രതികരിച്ചത്. വിനയവും മര്യാദയും സെലിബ്രിറ്റികൾക്ക് ആവശ്യമാണെന്നായിരുന്നു ചിലരുടെ അഭിപ്രായം എന്നാൽ മറ്റു ചിലർ സെലിബ്രിറ്റികളുടെ സ്വകാര്യതയെ ബഹുമാനിക്കണമെന്നും എല്ലായ്പ്പോഴും ആരാധകരുമായി ഇടപഴകാൻ സാധിക്കില്ലെന്നും വാദിച്ചു. അതേസമയം നാരായണ മൂർത്തിയുടെ അഭിപ്രായത്തോട് ഇതുവരെ കരീന കപൂർ പ്രതികരിച്ചിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിരിപ്പിക്കാൻ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും; 'ഹലോ മമ്മി' നാളെ മുതൽ