സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയുടെ ഓസ്കാര്‍ എന്‍ട്രിയായ '2018' മനഃപൂര്‍വം തഴഞ്ഞതായി സോഷ്യല്‍ മീഡിയകളിലടക്കം നിരവധിപേര്‍ ആരോപിച്ചു. ജനപ്രിയ സിനിമയാകാനുള്ള യോഗ്യത ചിത്രത്തിനുണ്ടായിരുന്നതായി നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നു. പിന്നാലെ നിര്‍മാതാവ് വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവച്ചു.
അതേസമയം 2023ല്‍ പുറത്തിറങ്ങിയ ചിത്രങ്ങളാണ് അവര്‍ഡ് പരിഗണനയില്‍ ഉണ്ടായിരുന്നത്. ആടുജീവിതമാണ് പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയത്. വിവിധ മേഖലകളില്‍ നിന്നായി ഒന്‍പത് പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്.