എന്തുകൊണ്ട് വിന്‍സി മികച്ച നടി?'രേഖ' ആളുകളിലേക്ക് എത്താതെ പോയ ചിത്രമെന്ന് നടി

കെ ആര്‍ അനൂപ്
വെള്ളി, 21 ജൂലൈ 2023 (17:35 IST)
മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ നടി വിന്‍സിക്ക് പറയാനുള്ളത് ഒരേയൊരു കാര്യം മാത്രം. തന്റെ ചിത്രമായ രേഖ ആളുകളിലേക്ക് എത്താതെ പോയ ചിത്രമാണ്. തനിക്ക് ലഭിച്ച അവാര്‍ഡിലൂടെ രേഖയെന്ന ചിത്രത്തെ കേരളം മൊത്തം അറിയുമെന്നാണ് വിന്‍സി സന്തോഷത്തോടെ ആദ്യം പറഞ്ഞത്. എന്തുകൊണ്ട് ബിന്‍സിയെ മികച്ച നടിയായി തെരഞ്ഞെടുത്തു.
 
ഉത്തര കേരളത്തിലെ ഒരു നാട്ടില്‍പുറത്തു കാരിയുടെ പ്രാദേശിക തനിമയാര്‍ന്ന സ്വഭാവ വിശേഷങ്ങളും പ്രണയവും പ്രതിരോധവും തികച്ചും സ്വാഭാവികമായി അവതരിപ്പിച്ച അഭിനയ മികവിന് ആണ് വിന്‍സി പുരസ്‌കാര അര്‍ഹയായത് എന്നാണ് ജൂറി പറഞ്ഞത്.
 വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായ എത്തുന്ന ജിതിന്‍ ഐസക്ക് തോമസിന്റെ 'രേഖ' ഫെബ്രുവരി 10ന് തിയേറ്ററുകളില്‍ എത്തിയതാണ്. നല്ല പ്രതികരണം ലഭിക്കുന്ന സിനിമയ്ക്ക് വലിയ സ്റ്റാര്‍കാസ്റ്റ് ഇല്ലാത്തതുകൊണ്ട് തിയേറ്ററുകളും ഷോകളും ലഭിക്കുന്നില്ലെന്ന് വിന്‍സി പറഞ്ഞിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article