നടിയെ ആക്രമിച്ച കേസ്: കാവ്യ മാധവനും പ്രതി പട്ടികയിലേക്ക് വരുമോ? വലവിരിച്ച് അന്വേഷണസംഘം; ദിലീപിന് വേണ്ടി കാവ്യ ഇടപെട്ടോ എന്ന് സംശയം !

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (13:34 IST)
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെതിരെ കുരുക്ക് മുറുക്കി അന്വേഷണസംഘം. കേസില്‍ കാവ്യയുടെ മൊഴി അന്വേഷണസംഘം വീട്ടിലെത്തി ശേഖരിക്കും. കേസിലെ സാക്ഷികളുമായി കാവ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് മൊഴി രേഖപ്പെടുത്തുന്നത്. ദിലീപിന് വേണ്ടി സാക്ഷികളെ സ്വാധീനിക്കാന്‍ കാവ്യ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചതിനു ശേഷം തുടരന്വേഷണത്തില്‍ കാവ്യയെ പ്രതിയാക്കണോ എന്ന കാര്യത്തില്‍ തിരുമാനം എടുക്കും. കാവ്യയെ പ്രതിയാക്കിയാല്‍ കേസ് കൂടുതല്‍ ബലപ്പെടുമെന്നാണ് സൂചന. നിലവില്‍ കേസില്‍ സാക്ഷിയായിരുന്നു കാവ്യ. എന്നാല്‍ വിചാരണയില്‍ കൂറുമാറി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article