ദിലീപ്- കാവ്യ വിവാത്തോടനുബന്ധിച്ച് നിരവധി വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരെ സപ്പോർട്ട് ചെയ്യുകയാണ് സോഷ്യൽ മീഡിയ. കാവ്യ മാധവനുമായുള്ള ബന്ധമാണ് മഞ്ജുവിന്റേയും ദിലീപിന്റേയും വിവാഹജീവിതം താറുമാറാക്കിയതെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. അതേസമയം, വിവാഹമോചനത്തിന് മുമ്പ് കാവ്യ മാധവനുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മഞ്ജു വാര്യർ ദിലീപിനോട് പറഞ്ഞിരുന്നുവെന്ന് സിസ്റ്റർ ജെസ്മി പറയുന്നു. ഓഗസ്റ്റ് 26നിട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.
'വെള്ളരിപ്രാവിന്‍റെ ചങ്ങാതി'യില്‍ പ്രണയിനിയുടെ കവിളില്‍ നായകന്‍ കടിയ്ക്കുന്ന വലിയ പോസ്ററുകള്‍ മഞ്ജു വാരിയരെ വേദനിപ്പിച്ചു എന്നത് കേട്ടുകേള്‍വി. എന്നാല്‍ വിവാഹമോചനത്തിന് മുമ്പ് കാവ്യയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ഭാര്യ കേണപേക്ഷിച്ചു എന്ന വിവരം അവളുടെ ഏറ്റവും അടുത്ത സുഹൃത്ത് എന്നോട് നേരിട്ട് പങ്കുവെച്ചു എന്നത് വാസ്തവം. ദിലീപ് ആ യാചന നിരസിക്കുകയാണ് ചെയ്തതെന്നും സിസ്റ്റർ പറയുന്നു.
വർഷങ്ങൾക്ക് മുമ്പേ കേരളക്കരയെ ഞെട്ടിച്ച ഒരു ഒളിച്ചോട്ടത്തിലൂടെയായിരുന്നു ദിലീപ് മഞ്ജുവിനെ സ്വന്തമാക്കിയത്. അതേ രീതിയിൽ ഒരിക്കൽ കൂടി ഒരു സുപ്രഭാതത്തിൽ ദിലീപ് വീണ്ടും മലയാളികളെ ഞെട്ടിച്ചിരിക്കുകയാണ്. കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ആയിരുന്നു വിവാഹം.