'അങ്ങനെയാണെങ്കിൽ ഈ വിവാഹം വേണ്ട': വിക്കി കൗശലിനെ ഭീഷണിപ്പെടുത്തിയ കത്രീന

നിഹാരിക കെ എസ്
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (15:10 IST)
ബോളിവുഡ് ആരാധകരുടെ ഇഷ്ട ജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. വളരെ കാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. ഇപ്പോഴിതാ കല്യാണം നടക്കുന്നതിന് മുമ്പ് കല്യാണം വേണ്ടെന്ന് വെക്കാം എന്നുപറഞ്ഞ് കത്രീന തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിക്കി തമാശയുടെ പറയുന്നു. പിങ്ക് വില്ലയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് വിക്കി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
 
തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും ഒട്ടേറെ കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്തിരുന്നു. വിവാഹ ചടങ്ങുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ  ഇരുവരും ചേർന്ന് തന്നെ ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് കത്രീന വിവാഹം വേണ്ടെന്ന് വെക്കാമെന്ന് പറഞ്ഞ് വിക്കിയെ ഭീഷണിപ്പെടുത്തിയത്. അതിന്റെ കാരണം അറിഞ്ഞാൽ ആരായാലും കത്രീനയുടെ ഒപ്പമേ നിൽക്കുകയുള്ളു എന്നതാണ് സത്യം. 
 
വിവാഹത്തിന് മുമ്പ് തന്നെ 'സരാ ഹട്‌കേ സരാ ബച്‌കെ' എന്ന ചിത്രത്തിന്റെ പകുതിയോളം വിക്കി പൂർത്തിയാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു വിക്കിയുടെ പദ്ധതി. എന്നാൽ കത്രീനയ്ക്ക് അത് ഇഷ്ടപ്പെട്ടില്ല. നടി സമ്മതിച്ചില്ല. പോകേണ്ടെന്ന് പറഞ്ഞു. പറ്റില്ലെങ്കിൽ കല്യാണം വേണ്ടെന്ന് വെക്കാമെന്ന് ഭീഷണിയും മുഴക്കിയത്രേ. 

അനുബന്ധ വാര്‍ത്തകള്‍

Next Article