ജാൻവി കപൂറിന്റെ ഷോർട്ട്‌സിന്റെ വലിപ്പം നന്നേ ചെറുത്, തുറന്നടിച്ച് കത്രീന കൈഫ്

Webdunia
ചൊവ്വ, 4 ജൂണ്‍ 2019 (18:37 IST)
ബോളിവുഡ് താരങ്ങളുടെ ഒരോ ചെറിയ ചലനങ്ങൽ പോലും വലിയ ചർച്ചയാവുന്നതാണ്. താരങ്ങൾ ജിമ്മിലേക്ക് പൊകുന്നതും തിരികെ വരുന്നതുമെല്ലാം സോഷ്യൽ മീഡിയയിലെ സെൻസേഷനാണ് അവർ ധരിക്കുന്ന വസ്ത്രങ്ങൾ തന്നെയാണ് പ്രധാന സംസാര വിഷയം. തങ്ങൾ എപ്പോഴും ട്രെൻഡിംഗ് ആയി നിൽക്കാൻ തരങ്ങൾ ഈ അവസരത്തെ ഉപയോഗപ്പെടുത്തുന്നു എന്ന് പറഞ്ഞാലും തെറ്റില്ല.     
   
ശ്രീദേവിയുടെ മകൾ ജാന്വി കപൂറിന്റെ വസ്ത്ര ധാരണമാണ് ഇപ്പോൾ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ജിമ്മിലേക്ക് വരുമ്പോൾ അതീവ ഗ്ലാമറസായ വസ്ത്രങ്ങളാന് ജാൻവി ധരിക്കാറുള്ളത് എന്നുതുതന്നെയാണ് കാരണം. ശരീരത്തിലെ മുഴുവൻ ആകാര വടിവും ദൃശ്യമകുന്ന തരത്തിൽ മിനി സ്കേർട്ടുകളും ചെറിയ ഷോർട്ട്‌സുകളുമാണ് താരം ജിമ്മിലേക്ക് വരുമ്പോൾ ധരിക്കാറുള്ളത്. താരം ജീമ്മിലെത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തുന്നതിന് മാത്രം നിരവധിപേർ എത്താറുണ്ടത്രേ.
 
ബോളിവുഡ് താര സുന്ദരി കത്രീന കൈഫും ഇപ്പോൾ ജാന്വിയുടെ വസ്ത്രധാരണത്തെ കുറിച്ച് തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്. ജിമ്മിലേക്ക് വരുമ്പോൾ നന്നേ ചെറിയ ഷോട്ട്‌സ് ധരിച്ചാണ് ജാൻവി വരാറുള്ളത് എന്നും ജാന്വിയുടെ വസ്ത്ര ധാരണത്തിൽ തനിക്ക് ആശങ്ക തോന്നാറുണ്ട് എന്നുമാണ് കത്രീന കൈഫ് തുറന്നു പറഞ്ഞത്. നേഹ ഡൂപിയയുടെ ചാറ്റ് ഷോയിൽ സംസരിക്കവെയായിരുന്നു കത്രീന ജാൻവിയുടെ വസ്ത്ര ധാരണത്തെ കുറിച്ച് വാചാലയായത്. 
 
'ജാൻവി ഞാൻ പോകാറുള്ള ജിമ്മിലും വരാറുണ്ട്, അപ്പോൾ ഞങ്ങൽ ഒരുമിച്ചാണ് വർക്ക് ഔട്ട് ചെയ്യാറുള്ളത്. വളരെ ചെറിയ ഷോർട്ട്‌സ് ധരിച്ചാണ് ജാൻവി ജിമ്മിൽ വരാറുള്ളത്. പലപ്പോഴും ഇത് എന്നെ ആശങ്കപ്പെടുത്താറുണ്ട്'. കത്രീനയുടെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറി. ജാ\ൻവി ഷോർട്ട്‌സ് ധരിച്ച ചിത്രങ്ങൾ പങ്കുവച്ചാണ് പലരും കത്രീന.ക്ക് മരുപടി നൽകിയത്.   

അനുബന്ധ വാര്‍ത്തകള്‍

Next Article