ടിക്‌ടോക് താരത്തെ കാണാൻ 14കാരി വീട്ടിൽ‌നിന്നും ഒളിച്ചോടി, പിന്നീട് സംഭവിച്ചത് ഇങ്ങനെ !

ചൊവ്വ, 4 ജൂണ്‍ 2019 (16:13 IST)
ടിക്‌ടോക്ക് കൗമാരക്കാരിലും യുവാക്കളിലും ലഹരിയായി മാറുകയണ് എന്ന് തെളിയിക്കുന്ന സംഭവമാണ് മുംബൈയിൽനിന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14കാരി ടിക്ടോക് താരത്തെ കാണുന്നതിനായി വീട്ടിൽ നിന്നും ഒളിച്ചോടി. മാതാപിതാക്കൾക്ക് ഒരു കത്ത് എഴുതിവച്ച ശേഷമയിരുന്നു പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.
 
മകളുടെ കത്ത് കണ്ട് ഭയപ്പെട്ട മാതാപിതാക്കൾ 'പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ 8 മണീകൂറിന് ശേഷമാണ് നഗരത്തിൽനിന്നും പെൺക്കുട്ടിയെ കണ്ടെത്തിയത്. നേപ്പാൾ സ്വദേശിയായ 16കാരനായ ടിക്ടോക് താരം റിയാസ് അഫ്രീൻനെ കാണാനായിരുന്നു 14കാരി വീട്ടിൽ നിന്നും ഒളിച്ചോടിയത്.
 
'ഞാൻ വീട്ടിന്നിന്നും പോവുകയാണ്. അച്ഛന്റെ പെരുമാറ്റത്തിൽ ഞാൻ ഏറെ ദുഖിതയാണ്. എന്നെ കുറിച്ച് കൂടുതൽ ചിന്തിച്ച് ദുഃഖിക്കരുത്. ഇക്കാരണത്താൽ അമ്മ ആത്മഹത്യ ചെയ്യരുത്, ഞാൽ ഒരു ആണിന്റെ കൂടെയാണ് പോകുന്നത് എന്ന തെറ്റിദ്ധരിക്കരുത് ഞാൻ തനിച്ചാണ് പോകുന്നത്' ഇതായിരുന്നു പെൺക്കുട്ടി അമ്മക്ക് എഴുതി വച്ച കത്ത്
 
റിയാസ് അഫ്രീൻ എന്ന ടിക്ടോക് താരത്തോട് പെൺകുട്ടിക്ക് ആരാധന ഉണ്ടായിരുന്നു എന്നും. താരത്തെ കാണാൻ നേപാളിൽ പോകണം എന്ന പെൺകുട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നും സുഹൃത്തുക്കളിൽനിന്നും വിവരം ലഭിച്ചതാണ് പെൺക്കുട്ടിയെ കണ്ടെത്താൻ പൊലീസിന് സഹായകമായത്. അച്ഛനോട് പെൺക്കുട്ടിക്ക് അകൽച്ച ഉണ്ടായിരുനു എന്ന് പിന്നീട് പൊലീസ് കണ്ടെത്തി. ആൺകുട്ടികളുമായി സംസാരിക്കാനോ ഇടപഴകാനോ 14കാരിയുടെ അച്ഛൻ അനുവദിച്ചിരുന്നില്ല. ഇതിൽ നിന്നും രക്ഷനേടാൻ കൂടിയാണ് പെൺക്കുട്ടി വീടുവിട്ടിറങ്ങിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍