കേരളത്തിലെ ആദ്യ ആദിവാസി സംവിധായികയാണ് ലീല. വയനാടന്‍ ചുരമിറങ്ങി കരിന്തണ്ടന്‍റെ കഥയുമായി ലീല എത്തുകയാണെന്ന വാർത്ത എല്ലാവരെയും ആകർഷിച്ചിരുന്നു. എന്നാൽ വിനായകനെ നായകനാക്കി ഒരുക്കുന്ന കരിന്തണ്ടൻ സിനിമയുടെ പ്രഖ്യാപനം മാമാങ്കത്തിന്റെ സഹസംവിധായകൻ ഗോപകുമാറിന് ഷോക്കായിരുന്നു. കാരണം അദ്ദേഹം ഒരു വർഷം മുമ്പെ തിരക്കഥ പൂർത്തിയാക്കി അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന സിനിമയും ഇതേ കരിന്തണന്റെ കഥ തന്നെയാണ്.
എന്നാൽ കരിന്തണ്ടൻ എന്ന പേരിൽ സിനിമ ഇറക്കാൻ ശ്രമിച്ചാൽ നിയമപരമായിത്തന്നെ അത് നേരിടുമെന്ന് ഗോപകുമാർ മനോരമയോട് വെളിപ്പെടുത്തി. സംവിധായക ലീലയുമായി ഇക്കാര്യം നേരത്തേ ചർച്ചചെയ്‌തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഫസ്‌റ്റ്‌ലുക്ക് പോസ്‌റ്റർ ലീല തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കിട്ടത്. ശേഷമാണ് വിവാദത്തിന് വഴിതെളിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 13ന് കരിന്തണ്ടൻ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതായി അറിയിച്ച് ഗോപകുമാർ ഫേസ്‌ബുക്കിൽ കുറിപ്പ് എഴുതുകയും ചെയ്‌തിരുന്നു.
Script Completed..
ഒരു നീണ്ട കാലത്തെ യാത്രകളും ചരിത്രാന്വേഷണങ്ങളും അലച്ചിലുകളും കാതിലാരൊക്കെയോ കുടഞ്ഞിട്ടുപോയ വായ്മൊഴി കഥകളും ചില പരിചിതമല്ലാത്ത ഭാഷാ പഠനങ്ങളും അതിരില്ലാത്ത സ്വപ്നങ്ങളും ഭാവനകളും ഉറക്കമില്ലാത്ത രാത്രികളും ചേരുമ്പോള്‍ അല്ലോകയെന്ന ഗോത്രമുണ്ടാവുന്നു. അവിടെ അയാള്‍ ജനിക്കുന്നു..
എതിരാളിയെ ഭയക്കാത്ത ധീരനാവുന്നു, വാക്കിലും നോക്കിലും ആയുധം പേറുന്ന വീരനാവുന്നു..