'ഈ സ്‌നേഹത്തിന് നന്ദി'; ആശംസകള്‍ അറിയിച്ചവര്‍ക്ക് നന്ദി പറഞ്ഞ് കനിഹ

കെ ആര്‍ അനൂപ്
ചൊവ്വ, 4 ജൂലൈ 2023 (11:14 IST)
കഴിഞ്ഞ ദിവസമായിരുന്നു നടി കനിഹ തന്റെ 41-ാം ജന്മദിനം ആഘോഷിച്ചത്.1982 ജൂലൈ മൂന്നിനാണ് കനിഹയുടെ ജനനം. ഇപ്പോഴിതാ തനിക്ക് ആശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് നടി രംഗത്ത് എത്തിയിരിക്കുകയാണ്.
 
 'എന്റെ ജന്മദിനത്തില്‍ നിങ്ങള്‍ അയച്ച എല്ലാ ആശംസകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും സ്‌നേഹത്തിനും നന്ദി. ഈ സ്‌നേഹത്തിന് നന്ദി. നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു',-കനിഹ കുറിച്ചു.  
 
തമിഴ്, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളസിനിമയില്‍ തന്റെതായ ഇടം ഉറപ്പിക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article