ഓസ്കാറിലേക്ക് സർപ്രൈസ് എൻട്രിയുമായി കങ്കുവ; ആടുജീവിതത്തിനൊപ്പം മികച്ച ചിത്രത്തിനായുള്ള മത്സരം

നിഹാരിക കെ.എസ്
ചൊവ്വ, 7 ജനുവരി 2025 (13:15 IST)
97 ാ മത് ഓസ്‌കര്‍ അവാര്‍ഡിനായുള്ള പ്രാഥമിക റൗണ്ടില്‍ ബ്ലെസിയുടെ
Kanguva
ആടുജീവിതത്തിനൊപ്പം സിരുത്തൈ ശിവയുടെ കങ്കുവയും ഇടം പിടിച്ചു. മികച്ച ചിത്രം എന്ന ജനറല്‍ കാറ്റഗറിയിലെ പ്രാഥമിക റൗണ്ടിലേക്കാണ് കങ്കുവ തിരഞ്ഞെടുക്കപ്പെട്ടത്. തിയേറ്ററിൽ പരാജയപ്പെട്ടിട്ടും ഓസ്കർ പട്ടികയിൽ ചിത്രം സ്ഥാനം നേടിയതിന്റെ ഞെട്ടലിലാണ് പ്രേക്ഷകർ. അഭിനന്ദിച്ചും വിമർശിച്ചും നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുമായെത്തുന്നത്. അപ്രതീക്ഷിതവും സർപ്രൈസ് നിറഞ്ഞതുമാണ് ഈ റിപ്പോർട്ട്.
 
അതേസമയം, 323 ചിത്രങ്ങളിൽ നിന്ന് 207 ചിത്രങ്ങളാണ് ഓസ്കാറിന്‍റെ ആദ്യ പട്ടികയിലേക്ക് ഷോട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ ബ്ലെസി ചിത്രം ആടുജീവിതവും കനി കുസൃതി പ്രധാന വേഷത്തിലെത്തിയ ഗേൾസ് വിൽ ബി ഗേൾസ് എന്ന ചിത്രവും ഇന്ത്യയില്‍ നിന്നും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. എട്ടാം തിയതി മുതല്‍ വോട്ടിങ് ആരംഭിക്കും. 12ാം തിയതി വരെയാണ് വോട്ടിങ്. വോട്ടിങ് ശതമാനമുള്‍പ്പടെ കണക്കാക്കിയ ശേഷമായിരിക്കും രണ്ടാം റൗണ്ടിലേക്കുള്ള പ്രവേശനമുണ്ടാകുക.
 
അതേസമയം, ആടുജീവിതത്തിലെ രണ്ട് ഗാനങ്ങള്‍ ഓസ്‌കര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായിരുന്നു. ഒറിജിനല്‍ സ്‌കോര്‍ വിഭാഗത്തിലും ഗാന വിഭാഗത്തിലുമായിരുന്ന ആടുജീവിതത്തിന്റെ പ്രാഥമിക പട്ടിക. എന്നാല്‍ 10 വിഭാഗങ്ങളിലെ ഷോര്‍ട് ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ ആടുജീവിതത്തിലെ ഗാനങ്ങള്‍ പുറത്തായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article