നടൻ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ കങ്കുവ വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. നിർമാതാവിന് ലാഭം പോയിട്ട് മുടക്കുമുതൽ പോലും നേടിക്കൊടുക്കാൻ കങ്കുവയ്ക്ക് കഴിഞ്ഞില്ല. ഇപ്പോഴിതാ, സൂര്യയെ ഉന്നംവെച്ച് രണ്ട് പ്രമുഖ നടന്മാരുടെ ആരാധകരും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പ്രവർത്തിക്കുന്നതായി കങ്കുവയുടെ സഹനിർമാതാവ് ജി ധനഞ്ജയൻ ആരോപിക്കുന്നു.
'രണ്ട് പ്രമുഖ നടന്മാരുടെ ആരാധകർ സൂര്യ സാറിനെ ടാർഗറ്റ് ചെയ്യുന്നുണ്ട് എന്ന് ഞാൻ 2014 ൽ പറഞ്ഞിരുന്നു. അദ്ദേഹം അടുത്ത ലെവലിലേക്ക് എത്തരുത് എന്ന് കരുതിയാണ് ടാർഗറ്റ് ചെയ്യുന്നത്. ഇപ്പോൾ രണ്ട് രാഷ്ട്രീയ പാർട്ടികളും ചേർന്നു. സമീപകാലത്തുള്ള സിനിമകളിൽ സംസാരിച്ച വിഷയം അവർക്കെതിരായി തോന്നിയത് മൂലമാണ് ഇവർ അദ്ദേഹത്തിനെതിരെ പ്രവർത്തിക്കുന്നത്.
എന്തിനാണ് ഇത്ര പക? ആർക്കും ആരുടേയും സ്ഥാനം പിടിച്ചെടുക്കാൻ കഴിയില്ല. അതുപോലെ ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് എന്തിന് ഈ പക? കിട്ടിയ ചാൻസ് അവർ ഉപയോഗിക്കുന്നു. ഒരു സിനിമ ചെറിയ അളവിൽ പ്രേക്ഷകർക്ക് വർക്കായില്ല, അല്ലെങ്കിൽ ശബ്ദത്തിന്റെ ചില പ്രശ്നങ്ങളുണ്ടായി. അതിന്റെ പേരിൽ വിമർശിക്കുന്നു,' എന്ന് ജി ധനഞ്ജയൻ പറഞ്ഞു.