മുടക്കുമുതൽ പോലും നേടാനാകാതെ കങ്കുവ; ഇനി ഒ.ടി.ടിയിൽ

നിഹാരിക കെ എസ്

ചൊവ്വ, 26 നവം‌ബര്‍ 2024 (09:22 IST)
ചെന്നൈ: സൂര്യ നായകനായ കങ്കുവ കഴിഞ്ഞ നവംബർ 14നാണ് തീയറ്ററിൽ എത്തിയത്. 300 കോടിയോളം ബജറ്റിൽ ഒരുക്കിയ ചിത്രം നിർമ്മാതാക്കൾ അവകാശപ്പെടുന്ന തുക പോലും നേടിയില്ലെന്നാണ് ട്രാക്കർമാർ പറയുന്നത്. വൻ ഹൈപ്പ് തന്നെയാണ് ചിത്രത്തിന് പാരയായത്. പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ശിവയുടെ കങ്കുവയ്ക്ക് കഴിഞ്ഞില്ല. എന്തായാലും സൂര്യയുടെ ഈ ചിത്രത്തിന് ബോക്സോഫീസിൽ വലിയ തിരിച്ചടിയാണ് ലഭിച്ചത്. 
 
ചിത്രം തീയറ്റർ റണ്ണിൽ മുന്നോട്ട് പോകാത്ത ഘട്ടത്തിൽ ചിത്രത്തിൻറെ നേരത്തെയുള്ള ഒടിടി റിലീസിനായി നിർമ്മാതാക്കൾ ശ്രമിക്കുന്നു എന്നാണ് പുതിയ വാർത്ത. നേരത്തെ തന്നെ ചിത്രത്തിൻറെ ഒടിടി അവകാശം വലിയ തുകയ്ക്ക് ആമസോൺ പ്രൈം ഏറ്റെടുത്തിരുന്നു. അന്ന് മുന്നോട്ട് വച്ച കരാർ പ്രകാരം ചിത്രത്തിന് 8 ആഴ്ച കഴിഞ്ഞാണ് ഒ.ടി.ടിയി പ്രദർശിപ്പിക്കുക. അതായത് ചിത്രം റിലീസ് ചെയ്ത് എട്ടുമാസത്തിന് ശേഷമായിരിക്കും പടം ഒടിടിയിൽ എത്തുക.
 
എന്നാൽ പുതിയ വിവര പ്രകാരം കങ്കുവ ഒടിടി റിലീസ് ഇത്ര നീളില്ലെന്നാണ് വിവരം. ചിലപ്പോൾ 4 ആഴ്ചയ്ക്കുള്ളിൽ ചിത്രം ആമസോൺ പ്രൈമിൽ എത്തിയേക്കും എന്നാണ് എൻറെർടെയ്മെൻറ് സൈറ്റ് എം9 റിപ്പോർട്ട് ചെയ്യുന്നത്. സിരുത്തെ ശിവ സംവിധാനം ചെയ്ത കങ്കുവ ഗ്രീൻ സ്റ്റുഡിയോസാണ് നിർമ്മിച്ചത്. 10,000 ത്തോളം സ്ക്രീനിൽ ചിത്രം റിലീസായിരുന്നു. ചിത്രം 100 കോടിയിലധികം നേടിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍