കങ്കുവ അത്ര മോശം സിനിമയാണോ? മാധവന് മറ്റൊന്നാണ് പറയാനുള്ളത്

നിഹാരിക കെ എസ്

വ്യാഴം, 21 നവം‌ബര്‍ 2024 (08:35 IST)
Surya and Madhavan
സൂര്യ ചിത്രം കങ്കുവയെ പ്രശംസിച്ച് നടനും സംവിധായകനുമായ ആർ മാധവൻ. സൂര്യയുടെ പ്രകടനം അത്ഭുതപ്പെടുത്തി എന്നും അദ്ദേഹം ആ സിനിമയ്ക്കായി ചെയ്തതിന്റെ പകുതിയെങ്കിലും തനിക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്നും പറയുകയാണ് മാധവൻ. തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണ് കങ്കുവ എന്നും ആർ മാധവൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
 
'കഴിഞ്ഞ ദിവസം കങ്കുവ ബിഗ് സ്‌ക്രീനിൽ കണ്ടു. എന്റെ സഹോദരൻ സൂര്യയുടെ പ്രയത്‌നവും പ്രതിബദ്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി. അദ്ദേഹം ചെയ്തതിന്റെ പകുതിയെങ്കിലും എനിക്ക് ചെയ്യാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. വലിയ അധ്വാനം തന്നെയാണ് അണിയറപ്രവർത്തകർ ചെയ്തിരിക്കുന്നത്. ഈ ചിത്രം തിയേറ്റർ വാച്ച് അർഹിക്കുന്നു,' എന്ന് ആർ മാധവൻ കുറിച്ചു.
 
അതേസമയം ആദ്യവാരം പിന്നിടുമ്പോൾ 150 കോടിയോളം രൂപയാണ് കങ്കുവ നേടിയിരിക്കുന്നത്. മോശം പ്രതികരണങ്ങൾ സിനിമയുടെ കളക്ഷനെ സാരമായി ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ അണിയറപ്രവർത്തകർ സിനിമയുടെ രംഗങ്ങൾ ട്രിം ചെയ്തിട്ടുണ്ട്. യഥാർത്ഥ ദൈർഘ്യത്തിൽ നിന്ന് 12 മിനിറ്റുകളാണ് അണിയറപ്രവർത്തകർ നീക്കം ചെയ്തിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍