ബിജെപിയില്‍ എത്തിയ ശേഷം മൊത്തം പോക്കാ..! കടം വീട്ടാന്‍ കങ്കണ ബാന്ദ്രയിലെ വസതി വില്‍ക്കുന്നു

രേണുക വേണു
ചൊവ്വ, 6 ഓഗസ്റ്റ് 2024 (08:49 IST)
ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. ഉദ്ധവ് താക്കറെ സര്‍ക്കാരിന്റെ കാലത്ത് പൊളിച്ചുനീക്കാന്‍ ഒരുങ്ങിയ ബാന്ദ്രയിലെ വസതി വില്‍ക്കാന്‍ താരം തീരുമാനിച്ചെന്നാണ് പുതിയ വാര്‍ത്ത. 40 കോടി രൂപയാണ് വസതിക്ക് വിലയിട്ടിരിക്കുന്നത്. കടം വീട്ടാന്‍ വേണ്ടിയാണ് കങ്കണ ബാന്ദ്രയിലെ വസതി വില്‍ക്കുന്നത്. 
 
കങ്കണയുടെ സിനിമ നിര്‍മാണക്കമ്പനി മണികര്‍ണിക ഫിലിംസിന്റെ ഓഫിസും ഈ കെട്ടിടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹിയിലും മാണ്ഡ്യയിലുമായി താമസിക്കുന്ന തനിക്ക് ബാന്ദ്രയിലെ വസതി ആവശ്യമില്ലെന്നാണ് കങ്കണ അടുപ്പക്കാരോട് പറയുന്നതെങ്കിലും കടം മൂലമാണ് വീട് വില്‍ക്കുന്നതെന്ന അഭ്യൂഹങ്ങളുമുണ്ട്. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതാണ് താരത്തിനു സാമ്പത്തിക ബാധ്യത വരാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
91 കോടി രൂപ ആസ്തിയുള്ള കങ്കണയ്ക്ക് 17 കോടി രൂപ ബാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 2020ല്‍ നിയമവിരുദ്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ബിഎംസി വീടിന്റെ കുറച്ചുഭാഗം പൊളിച്ചത്. പിന്നീട് ബോംബെ ഹൈക്കോടതിയില്‍ നിന്ന് കങ്കണ സ്റ്റേ വാങ്ങുകയും പൊളിക്കല്‍ നടപടി തടയുകയും ചെയ്തു. ബിഎംസിക്കെതിരെ രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്‌തെങ്കിലും പിന്നീട് പിന്‍വലിച്ചു. ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ നിന്നാണ് കങ്കണ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച് ലോക്‌സഭയിലേക്ക് എത്തിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article