കങ്കണയ്ക്ക് ഹൃത്വികിനെ വേണ്ടേ? ഇതിനെയാണ് സ്മാർട്ട് എന്ന് പറയുന്നത്

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (13:37 IST)
ബോളിവുഡിന്റെ ബോൾഡായ നടിയാണ് കങ്കണ റാണാവത്ത്. കങ്കണ - ഹൃത്വിക് ബന്ധം വിവാദങ്ങൾക്ക് വഴി തെളിച്ചിട്ട് നാളുകുറേയായി. എന്നാൽ കുറച്ച് ദിവസമായി ഹൃത്വികിനെക്കുറിച്ച് തനിയ്ക്ക് ഒന്നും പറയാനില്ല എന്ന ഭാവമാണ് താരത്തിനിപ്പോൾ.
 
ഹൃത്വികുമായി നടന്നുകൊണ്ടിരിക്കുന്ന നിയമ യുദ്ധത്തിനെകുറിച്ച് താരത്തിനിപ്പോൾ ഒന്നും പറയാനില്ല. 'തിഥിയെ'യുടെ സ്ക്രീനിംഗിന് വന്ന കങ്കണ ഹൃത്വികിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറുകയായിരുന്നു.
 
ഇരുവരും തമ്മിലുള്ള തർക്കങ്ങളും കേസും ബോളിവുഡ് നിരീക്ഷിച്ച് വരികയായിരുന്നു. അടുത്തതായി എന്ത് എന്ന പ്രതീക്ഷയിൽ കാത്തിരുന്ന പാപ്പരാസികളെ നിരാശയിലാക്കിയിരിക്കുകയാണ് താരമിപ്പോൾ. കങ്കണയുടെ ഇപ്പോഴത്തെ നിലപാടിനെ സ്മാർട്ട് എന്ന് വിളിക്കുകയാണ് സിനിമാപ്രേമികൾ.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article