റിതേഷ് ദേശ്മുഖ് - ജനീലിയ ഡിസൂസ താരജോഡികളുടെ ജീവിതത്തിലേക്ക് പ്രതീക്ഷിച്ചിരുന്ന ആ അതിഥി എത്തി

Webdunia
ബുധന്‍, 1 ജൂണ്‍ 2016 (13:04 IST)
ബോളിവുഡ് താരജോഡികളായ റിതേഷ് ദേശ്മുഖ് - ജനീലിയ ഡിസൂസ ദമ്പതികളുടെ ജീവിതത്തിലേക്ക് മറ്റൊരു അതിഥികൂടി എത്തിയിരിക്കുകയാണ്. ബുധനാഴ്ച ജനീലിയ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി. റിതേഷ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. 
 
ഇരുവരുടെയും രണ്ട് വയസുകാരന്‍ റിയാന്റെ ചിത്രവും റിതേഷ് ട്വിറ്ററില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘എന്റെ അച്ഛനും അമ്മയും എനിക്ക് ഒരു സഹോദരനെ തന്നു. ഇനി എന്റെ ജീവിതത്തിലെ കളിയും ചിരിയും അവന്‍ മാത്രമാണ്- സ്നേഹത്തോടെ റിയാന്‍’ - മകന്‍ റിയാന്റെ ചിത്രത്തിന് താഴെ റിതേഷ് കുറിച്ചു.
 
‘പ്രതീക്ഷിച്ചതിലേറെ ജീവിതത്തില്‍ എനിക്ക് തന്ന ദൈവത്തിന് നന്ദി’ - ജനീലിയ ട്വിറ്ററില്‍ കുറിച്ചു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article