സംവിധായകൻ രാജീവ് മേനോൻ സംവിധാനം ചെയ്ത 'കണ്ടുകൊണ്ടെൻ കണ്ടുകൊണ്ടെൻ' തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച പ്രണയചിത്രങ്ങളിൽ ഒന്നാണ്. മമ്മൂട്ടി, അജിത്, ഐശ്വര്യ റായ്, തബു തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിൽ ക്യാപ്റ്റൻ ബാല എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്.
മമ്മൂട്ടിയുടെ മികച്ച പ്രണയരംഗങ്ങളില്‍ ഒന്നാണ് ചിത്രത്തിലെ ക്ലൈമാക്സിനോട് അനുബന്ധിച്ചുള്ള രംഗം. ഐശ്വര്യ റായുമൊത്തുള്ള രംഗം പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നത്. അഞ്ചു മിനിറ്റോളം നീളുന്ന ആ സീനില്‍ മേജര്‍ ബാല എന്ന കഥാപാത്രത്തിന്റെ വികാര വിചാരങ്ങളെല്ലാം അസാമാന്യമായ കയ്യടക്കത്തോടെ തന്നെ മമ്മൂട്ടി അവതരിപ്പിച്ചു.
ഇന്നും തമിഴ് സിനിമാ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനമുള്ള കഥാപാത്രങ്ങളാണെന്ന് സംവിധായകൻ രാജീവ് മേനോൻ പറയുന്നു. ആ ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ പങ്കു വെച്ച് കൊണ്ടാണ് സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ ഇത് പറയുന്നത്.
‘ക്യാപ്റ്റൻ ബാലയും, മീനാക്ഷിയും..നിരവധി തമിഴ് ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇന്നും നിലനില്കുന്നവർ’. ആ രംഗം ഒരു പ്രത്യേക അനുഭവം തന്നെയാണ് പ്രേക്ഷകർക്ക്. മമ്മൂട്ടിയുടെ മുഖത്തും ശരീര ഭാഷയിലും ഞൊടിയിടയിൽ മിന്നിമാഞ്ഞ പ്രണയവും, ദുഃഖവും, ആശങ്കയും, ത്യാഗവുമെല്ലാം കാഴ്ചക്കാരും ഏറ്റെടുത്തു.