യുഎസിലേക്ക് പറന്ന് കമല്‍ഹാസന്‍, ഇന്ത്യന്‍ 2 ചിത്രീകരണം സെപ്റ്റംബറിൽ

Anoop k.r
വ്യാഴം, 28 ജൂലൈ 2022 (16:06 IST)
വിക്രം വൻ വിജയമായതിന് പിന്നാലെ കമല്‍ഹാസന്‍ പുതിയ സിനിമകളുടെ തിരക്കിലേക്ക്. മാസങ്ങളായി ഷൂട്ടിംഗ് മുടങ്ങിക്കിടക്കുന്ന ഇന്ത്യന്‍ 2 തുടങ്ങാനാണ് നടൻ ശ്രമിക്കുന്നത്. അതിനുവേണ്ടി യുഎസിലേക്ക് കമൽഹാസൻ പോയി.
 
ചിത്രത്തിൻറെ പുനരാരംഭത്തിന് വേണ്ട ജോലികൾ അവിടെനിന്ന് ചെയ്തതേക്കും.നടൻ അടുത്ത മൂന്നാഴ്ച യുഎസിൽ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.
 
ഇന്ത്യന്‍ 2 ചിത്രീകരണം സെപ്റ്റംബറിൽ പുനരാരംഭിക്കും എന്നാണ് കേൾക്കുന്നത്.ലൈക്ക പ്രൊഡക്ഷന്‍സ് നിർമ്മിക്കുന്ന ചിത്രത്തിൽ തമന്ന, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ് തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു.ആര്‍‌സി 15 ന്റെ ചിത്രീകരണത്തിന് ഇടവേള നൽകിയാണ് സംവിധായകൻ ശങ്കർ ടീമിനൊപ്പം ചേരുക.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article