വിക്രം സംവിധായകന്‍ ലോകേഷ് കനകരാജ് ബോളിവുഡിലേക്ക്, നായകന്‍ സല്‍മാന്‍ ഖാന്‍

കെ ആര്‍ അനൂപ്

ബുധന്‍, 20 ജൂലൈ 2022 (09:14 IST)
വിക്രം സംവിധായകന്‍ ലോകേഷ്
കനകരാജ് ബോളിവുഡിലേക്ക്.സല്‍മാന്‍ ഖാനൊപ്പം ഒരു ഹിന്ദി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസ് ചിത്രം നിര്‍മ്മിക്കും എന്നാണ് കേള്‍ക്കുന്നത്.
 
നിര്‍മ്മാതാക്കളുമായി സംവിധായകന്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു. ചര്‍ച്ചകള്‍ക്ക് വേഷം ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്, ലോകേഷ് കനകരാജിന് മുമ്പില്‍ നിരവധി ചിത്രങ്ങളാണ് ഉള്ളത്. അതിനാല്‍ തന്നെ ഹിന്ദി ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കാന്‍ ഇനിയും സമയമെടുക്കും.
 
വിജയ്യുടെ 67-ാമത് ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും.സംവിധായകന്‍ ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികളിലാണ്.ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കും.
   
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍