സൂര്യയുടെ റോളക്‌സ്, മാസ് ഡയലോഗുകള്‍ മലയാളത്തില്‍! വീഡിയോ കാണാം

കെ ആര്‍ അനൂപ്

വെള്ളി, 8 ജൂലൈ 2022 (09:05 IST)
ഏറ്റവും വലിയ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിക്രമിന്റെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. ഈയടുത്ത് പുറത്തുവന്ന മേക്കിംഗ് വീഡിയോയ്ക്ക് ഉള്‍പ്പെടെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ അതിഥി വേഷത്തില്‍ എത്തിയ സൂര്യയുടെ ഡയലോഗുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുറത്തുവന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
 
സിനിമയുടെ ടെയ്ല്‍ എന്‍ഡ് സീക്വന്‍സില്‍ സൂര്യയുടെ റോളക്‌സ് അധോലോക നായകനെ നിര്‍മ്മാതാക്കള്‍ കാണിച്ചത്. 
കേരളത്തില്‍ നിന്നും വിക്രമിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. മോളിവുഡില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറി വിക്രം. ഏകദേശം 75 കോടിയോളം കളക്ഷന്‍ ചിത്രം സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍