ടൈഗറും പത്താനും ഒന്നിക്കുന്നു? അണിയറയിൽ ഇന്ത്യയുടെ ആദ്യ സ്പൈ യൂണിവേഴ്സ് ഒരുങ്ങുന്നുവെന്ന് സൂചന

ചൊവ്വ, 5 ജൂലൈ 2022 (14:38 IST)
ഇന്ത്യയിൽ തന്നെ ഏറ്റവും ആരാധകരുള്ള താരങ്ങളാണ് ഷാറൂഖ് ഖാനും സൽമാൻ ഖാനും. ഇന്ത്യൻ ബോക്സോഫീസിനെ അടക്കിഭരിക്കുന്ന ഇരുതാരങ്ങളും ഒന്നിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് ചിന്തിച്ചവർക്ക് ഒരു സന്തോഷവാർത്തയാണ് പുറത്തുവരുന്നത്.
 
ഒന്നല്ല മൂന്ന് ചിത്രങ്ങളിൽ ഇരുതാരങ്ങളും ഒന്നിച്ചഭിനയിക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. സൽമാൻ ഖാൻ നായകനാകുന്ന ഏക് ഥാ ടൈഗറിൻ്റെ മൂന്നാം ഭാഗത്തിൽ പത്താൻ ചിത്രത്തിലെ കഥാപാത്രമായി ഷാറൂഖ് അതിഥി വേഷത്തിലെത്തും. ഇതേപോലെ പത്താനിൽ ടൈഗറായി സൽമാനും കാമിയോ റോളിൽ എത്തും. ഈ സാമ്പിൾ വെടിക്കെട്ടുകൾക്ക് ശേഷമായിരിക്കും ഈ രണ്ട് സിനിമയിലെയും കഥാപാത്രങ്ങൾക്ക് തുല്യപ്രാധാന്യത്തിൽ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമൊരുങ്ങുക. ഇതിനായുള്ള ജോലികൾ 2023 അവസാനത്തോടെ ആരംഭിക്കും.
 
ഇന്ത്യയുടെ ആദ്യ സ്പൈ മൾട്ടി യൂണിവേഴ്സ് എന്ന വിശേഷണത്തോടെയാകും ചിത്രം ഒരുങ്ങുക. രാകേഷ് റോഷൻ ആയിരിക്കും ചിത്രം സംവിധാനം ചെയ്ത കരൺ അർജുൻ എന്ന സിനിമയിലാണ് ഇതിന് മുൻപ് ഇരു താരങ്ങളും തുല്യപ്രാധാന്യമുള്ള വേഷത്തിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍