13 റൺസിനിടെ ആദ്യ വിക്കറ്റ് വീണ ഇന്ത്യയ്ക്കായി ദീപക് ഹൂഡയോടൊപ്പം തകർപ്പൻ പ്രകടനമാണ് സഞ്ജു നടത്തിയത്. തുടക്കത്തിൽ ഹൂഡയായിരുന്നു സ്കോറിങ്ങ് നിരക്ക് ഉയർത്തി അയർലൻഡിന് അപകടം വിതച്ചതെങ്കിലും പതുക്കെ തുടങ്ങിയ സഞ്ജു അവസാനം കൊടുങ്കാറ്റായി ആഞ്ഞുവീശി. 39 എന്ന രാജ്യാന്തര ക്രിക്കറ്റിലെ തൻ്റെ ഉയർന്ന സ്കോർ അനായാസം മറികടന്ന സഞ്ജു 31 പന്തിലാണ് തൻ്റെ അർധശതകം തികച്ചത്. ഫിഫ്റ്റിക്ക് പിന്നാലെ ആഞ്ഞടിച്ച സഞ്ജു 42 പന്തിൽ 77 റൺസ് നേടിയാണ് പുറത്തായത്. ഇതിൽ 9 ബൗണ്ടറികളും നാല് സിക്സറുകളും ഉൾപ്പെടുന്നു.