അപകടത്തിനു ശേഷം വിളിക്കാന്‍ പോലും ദിവ്യ തയാറായില്ല. ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചു. മഞ്ജു വാര്യരോട് ഇക്കാര്യം പറഞ്ഞ ശേഷമാണ് ദിവ്യ വിളിച്ചത്. മറ്റുള്ളവര്‍ക്ക് മാതൃകയാകേണ്ട ദിവ്യയെപ്പോലുള്ളവര്‍ സാമൂഹിക ഉത്തരവാദിത്വങ്ങള്‍ മറക്കരുതെന്നും ഉമ തോമസ് ഓര്‍മിപ്പിച്ചു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉമ തോമസിന്റെ ആരോപണം.
ഡിസംബര്‍ 29 ന് കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ഉമ തോമസ് എംഎല്‍എ പത്തടിയിലധികം ഉയരമുള്ള വേദിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. തല, ശ്വാസകോശം എന്നിവയ്ക്ക് അടക്കം ഗുരുതരമായി പരിക്കേറ്റ എംഎല്‍എയെ വിദഗ്ധ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വന്നത്.