മഞ്ജു വാര്യരുമായി എന്താണ് പ്രശ്നം? വർഷങ്ങൾക്ക് ശേഷം പ്രതികരിച്ച് ദിവ്യ ഉണ്ണി

നിഹാരിക കെ.എസ്

തിങ്കള്‍, 6 ജനുവരി 2025 (07:35 IST)
വിവാഹത്തോടെ സിനിമയിൽ നിന്നും നീണ്ട ഇടവേള എടുത്ത ആളായിരുന്നു മഞ്ജു വാര്യർ. ദിലീപുമായുള്ള ഡിവോഴ്‌സിന് ശേഷമായിരുന്നു മഞ്ജു ശക്തമായ തിരിച്ച് വരവ് നടത്തിയത്. ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തിരിച്ചെത്തിയ മഞ്ജുവിന് പിന്നീട് കൈ നിറയെ ചിത്രങ്ങൾ ആയിരുന്നു. മഞ്ജുവിനെ പോലെ വിവാഹത്തോടെ അഭിനയം നിർത്തിയ നടിമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. 
 
വ്യക്തിജീവിതത്തിൽ വന്ന താളപ്പിഴകൾക്കൊടുവിൽ ആദ്യബന്ധം വേർപ്പെടുത്തിയ ദിവ്യ അടുത്തിടെ രണ്ടാമതും വിവാഹം കഴിച്ചിരുന്നു. നിലവിൽ ഡാൻസിന് പ്രാധാന്യം നൽകി മുന്നോട്ട് പോവുകയാണ് ദിവ്യ ഉണ്ണി. അടുത്തിടെ നടന്ന നൃത്ത പരുപാടി നടിക്ക് നേരെ ഏറെ വിമർശനം ഉയരാൻ കാരണമായി. ഇപ്പോഴിതാ, സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തെ കുറിച്ചും, വർഷങ്ങളായി പ്രചരിച്ച മഞ്ജു വാര്യരുമായി പിണക്കമാണെന്ന അഭ്യൂഹങ്ങൾ കുറിച്ചും ദിവ്യ മനസ് തുറക്കുന്നു. 
 
മഞ്ജു വാര്യരുമായി സൗഹൃദത്തിൽ അല്ലെന്ന് പറയുന്നവരോട് എന്താണ് പറയാനുള്ള ചോദ്യത്തിനും നടി മറുപടി നൽകി-' ഇതൊക്കെ പണ്ട് എന്നോട് വന്ന ചോദ്യമാണ്.ഒരേ സമയത്ത് രണ്ട് നടിമാർ വരുമ്പോൾ ഇതൊക്കെ ചോദിക്കുമല്ലോ.മത്സരമുണ്ടോ, ശത്രുതയുണ്ടോയെന്ന ചോദിക്കാറുണ്ട്. അത് അന്നൊക്കെ ചോദ്യങ്ങൾ മാത്രമാണ്. അല്ലാതെ ഒരു കാര്യവുമില്ല', താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍