'കാതല്‍' റിലീസ് എപ്പോള്‍? സിനിമയെ കുറിച്ചൊരു സൂചന നല്‍കി സെക്കന്റ് ലുക്ക്

കെ ആര്‍ അനൂപ്
വ്യാഴം, 25 മെയ് 2023 (09:13 IST)
മമ്മൂട്ടി ആരാധകര്‍ കാത്തിരിക്കുന്ന ജിയോ ബേബി ചിത്രമാണ് 'കാതല്‍ ദി കോര്‍'. സിനിമയുടെ അപ്‌ഡേറ്റിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഫസ്റ്റ് ലുക്കിന് പിന്നാലെ സിനിമയിലെ സെക്കന്‍ഡ് ലുക്ക് പോസ്റ്ററും നിര്‍മ്മാതാക്കള്‍ പുറത്തിറക്കി. റിലീസ് പ്രഖ്യാപനവും വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രം ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18നാണ് പ്രഖ്യാപിച്ചത്.ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് സിനിമ വിതരണത്തിന് എത്തിക്കുന്നത്.സാലു കെ. തോമസ് ഛായാഗ്രഹണവും ഫ്രാന്‍സിസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. സംഗീതം: മാത്യൂസ് പുളിക്കന്‍,ഗാനരചന : അന്‍വര്‍ അലി,ജാക്വിലിന്‍ മാത്യു.
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article