ഒരുവിധം എല്ലാ സൂപ്പര്‍ സ്റ്റാര്‍ഴ്‌സിനോടൊപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്, എന്നാല്‍ റിയല്‍ ഹീറോയായി തോന്നിയത് മമ്മൂട്ടിയെ: ജ്യോതിക

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 ജനുവരി 2024 (14:02 IST)
ഒരുവിധം എല്ലാ സൂപ്പര്‍ സ്റ്റാര്‍ഴ്‌സിനോടൊപ്പം താന്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ റിയല്‍ ഹീറോയായി തോന്നിയത് മമ്മൂട്ടിയെയാണെന്നും നടി ജ്യോതിക പറഞ്ഞു. ഒരു ഇന്റര്‍വ്യൂവില്‍ സംസാരിക്കുകയായിരുന്നു അവര്‍. കാതല്‍ ദി കോറിലെ കഥാപാത്രം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു, അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഒരു ഹീറോ എന്നാല്‍ റൊമാന്‍സ്, ആക്ഷന്‍ ചെയ്യുക എന്നല്ല കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്ന് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുമ്പോഴാണ് അയാളില്‍ ഒരു നല്ല നടനുണ്ടാവുന്നത് എന്നാണ്. 
 
അതേസമയം തമിഴ് നടന്‍ സിദ്ധാര്‍ത്ഥും ഇന്റര്‍വ്യൂവില്‍ മമ്മൂട്ടിയെ പുകഴ്ത്തി. അദ്ദേഹത്തിന്റെ ചോയ്‌സ് എല്ലാം വ്യത്യസ്തമാണ്. ഈയൊരു ശരീരം വച്ച് ഇതെല്ലാം അദ്ദേഹം ചെയ്തു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.-സിദ്ധാര്‍ത്ഥ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article