മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത 'നേര്' ഒടിടിയിലേക്ക്. ജനുവരി 23 മുതല്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ ചിത്രം സ്ട്രീം ചെയ്യും. ബോക്‌സ്ഓഫീസില്‍ വന്‍ വിജയം നേടിയ ശേഷമാണ് ഒടിടി ഭരിക്കാന്‍ നേര് എത്തുന്നത്. ചിത്രത്തിന്റെ വേള്‍ഡ് വൈഡ് ബിസിനസ് നൂറ് കോടി കടന്നിരുന്നു. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാറും ഒടിടിയിലേക്ക് എത്തുകയാണ്. ജനുവരി 20 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍ ചിത്രം സ്ട്രീം ചെയ്യും. പ്രഭാസും പൃഥ്വിരാജുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ചിത്രം 400 കോടി ഇതിനോടകം കളക്ട് ചെയ്തിട്ടുണ്ട്.