Happy Birthday Rima Kallingal: മലയാളത്തിന്റെ പ്രിയതാരം റിമ കല്ലിങ്കലിന് ഇന്ന് പിറന്നാള്‍; താരത്തിന്റെ പ്രായം എത്രയെന്നോ?
മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്
Rima Kallingal Birthday, Age, Photos: കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ മികവ് തെളിയിച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1984 ജനുവരി 18 നാണ് റിമയുടെ ജനനം. തന്റെ 40-ാം ജന്മദിനമാണ് റിമ ഇന്ന് ആഘോഷിക്കുന്നത്.
മോഡലിങ്ങിലൂടെയാണ് റിമ സിനിമാ രംഗത്തേക്ക് എത്തിയത്. തൃശൂര്‍ സ്വദേശിനിയാണ്. ജേര്‍ണലിസത്തില്‍ ബിരുദധാരിയായ റിമ 2008 ലെ മിസ് കേരള മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി.