'ഓസ്ലര്‍' വീണോ? കളക്ഷന്‍ താഴേക്ക്!

കെ ആര്‍ അനൂപ്
വെള്ളി, 19 ജനുവരി 2024 (12:51 IST)
മലയാളത്തിന്റെ മെഗാസ്റ്റാറും ജയറാമും ഒന്നിച്ചപ്പോള്‍ ഓസ്ലര്‍ കാണാന്‍ ആദ്യം ജനങ്ങള്‍ ഒഴുകി. ടൈറ്റില്‍ റോളില്‍ ജയറാം എത്തിയപ്പോള്‍ കഥയില്‍ പ്രാധാന്യമുള്ള അതിഥി വേഷത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടു. 8 ദിവസങ്ങള്‍ക്കുള്ളില്‍ 14 കോടി രൂപ ചിത്രം നേടി.
 
 ആദ്യ 7 ദിവസങ്ങള്‍ക്കുള്ളില്‍ ഏകദേശം 13.65 കോടി നേടി, എട്ടാം ദിവസം 65 ലക്ഷം രൂപ കൂടി ചേര്‍ത്തു.
 
'എബ്രഹാം ഓസ്ലറിന്റെ' ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍: ഒന്നാം ദിവസം [ വ്യാഴം] 2.8 കോടി കളക്ഷന്‍ നേടി, തുടര്‍ന്ന് 2 ദിവസം [1st വെള്ളി] 2.15 കോടി, മൂന്നാം ദിവസം [1st ശനിയാഴ്ച] 2.7 കോടി. 4 ദിവസം [1st ഞായറാഴ്ച] 3 കോടി, 5ദിവസം [1st തിങ്കള്‍] 1.35 കോടി, 6 ദിവസം [1st ചൊവ്വാഴ്ച] 90 ലക്ഷം, 7ദിവസം [1st ബുധന്‍] 75 ലക്ഷം, 65 ലക്ഷം 8 ദിവസം[2 വ്യാഴം]. ചിത്രത്തിന്റെ ആദ്യ ആഴ്ചയിലെ മൊത്തം കളക്ഷന്‍ 14.3 കോടി രൂപയാണ്
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article