ഉറുപ്യെടെ വെല കൂടണത് ഇങ്ങനെയൊക്കെയാണല്ലേ... ഈ 200 രൂപയുടെ നോട്ടില്‍ പിന്നില്‍, സംവിധായകന്‍ ജിസ് ജോയിയുടെ കുറിപ്പ്

കെ ആര്‍ അനൂപ്

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (10:17 IST)
രാവിലെ രണ്ട് ചായ കുടിച്ചിട്ട് കടക്കാരന് കൊടുക്കാന്‍ എടുത്ത 200 രൂപയുടെ നോട്ടില്‍ കണ്ട എഴുത്തിനെ കുറിച്ച് സംവിധായകന്‍ ജിസ് ജോയിയുടെ മനസ്സില്‍ തോന്നിയത് ഇങ്ങനെയാണ്. തനിക്കറിയാത്ത ഏതോ ഒരാള്‍ ഈ ദുനിയാവിലെ വേറെ ഏതോ ഒരാള്‍ക്ക്
 എഴുതിയതാണ് അത്. സംവിധായകന്റെ രസകരമായ കുറിപ്പ് വായിക്കാം.

ജിസ് ജോയിയുടെ വാക്കുകളിലേക്ക്
ഉറുപ്യെടെ വെല കൂടണത് ഇങ്ങനെയൊക്കെയാണല്ലേ... പിന്നാമ്പുറം - രാവിലെ രണ്ടു നാടന്‍ ചായ കുടിച്ചിട്ട് കടക്കാരന് കൊടുക്കാന്‍ എടുത്ത ഉറുപ്പിയേല് കണ്ട എയ്ത്താണിത്... മ്മക്ക് അറിയാത്ത ഏതോ ഒരാള് ഈ ദുനിയാവിലെ വേറെ ഏതോ ഒരാള്‍ക്ക് എയ്തീതാണ്.. മ്മടെ കയ്യിലിരിക്കുമ്പോ ഇതു ഇമ്മക്ക് ഏറ്റോം ഇഷ്ടോള്ള ഒരാള് പറയണ പോലെ തോന്നും ചെലപ്പോ.. ഇങ്ങനെ പറയണതും കേക്കണതുമല്ലേ ജീവിതത്തിലെ ഏറ്റോം വലിയ ധൈര്യം.. ബോബി അച്ചന്‍ പറയാറുള്ള പോലെ ' You are being loved ' എന്നതല്ലേ പെട്ടന്ന് കണ്ണ് നനയ്ക്കുന്ന.. ചങ്ക് നിറക്കുന്ന.. ഏറ്റോം ധൈര്യം തരണ ഡയലോഗ്?? ഒരു കഥയുമില്ലാത്ത നമ്മളേം ആരൊക്കെയോ സ്‌നേഹിക്കുന്നു..ദിവസോം കാത്തിരിക്കുന്നു.. എവിടെയൊക്കെയോ തട്ടിത്തടഞ്ഞു വന്നു കേറിയ കാറ്റ് ഒത്തിരി നേരം മ്മടെ കൂടെ ചുറ്റിപറ്റി നിക്കണ പോലെ ഒരു സുഖം. എന്തൊരു തമാശയാണല്ലേ, രാവിലത്തെ നടത്തം കഴിഞ്ഞ് ഒരു മണിക്കൂറും കൂടി ഉറങ്ങിയാലോ എന്ന് ദുരാഗ്രഹപ്പെട്ട മ്മളെ കൊണ്ട്, ഏതോ ഒരു പഹയന്‍ / പഹയത്തി, വെറും മൂന്നേ മൂന്നു കുഞ്ഞു വാക്കുകള്‍ കൊണ്ട് ഇത്രയും കുത്തി ഇരുന്നു എയ്തിച്ചില്ലേ.. ഇങ്ങളെക്കൊണ്ട് ഇതു മുഴുവന്‍ വായിപ്പിച്ചില്ലേ.. ഓരടെ ഉള്ളിലെ സ്‌നേഹത്തിനു ഒരുകോടി പ്രണാമം. അതൊരിക്കലും വറ്റിപ്പോവാണ്ടിരിക്കട്ടെ. നിങ്ങള്‍ടേം..
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍