മമ്മൂട്ടി മരിച്ചു, മോഹന്‍ലാല്‍ മരിച്ചു എന്നൊന്നും എനിക്ക് കാണേണ്ട, അവരുള്ളിടത്തോളം ഞാന്‍ സേഫാണ്, ജീജ സുരേന്ദ്രന്‍

നിഹാരിക കെ.എസ്

ശനി, 22 ഫെബ്രുവരി 2025 (12:58 IST)
ഒരു ഇന്റസ്ട്രിയെ താങ്ങി നിര്‍ത്തുന്ന രണ്ട് നെടുംതൂണുകളായി മമ്മൂട്ടിയും മോഹൻലാലും 30 വർഷത്തിലധികമായി മലയാള സിനിമയിൽ  നിലയുറപ്പിക്കുന്നു. മോഹന്‍ലാലും മമ്മൂട്ടിയും ഇല്ലാത്ത മലയാള സിനിമ ചിന്തിക്കാന്‍ പോലും പ്രയാസമാണ് എന്ന് നടി ജീജ സുരേന്ദ്രന്‍ പറയുന്നു.
 
ഇനി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാലം കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഭാവി എന്താവും, ചേച്ചിയുടെ ധാരണ എന്താണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ആ കാലത്ത് ഞാനുണ്ടാവില്ല, അതുകൊണ്ട് എനിക്കതിനെ പറ്റി ചിന്തിക്കേണ്ട കാര്യവുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ജീജ സുരേന്ദ്രന്‍ അതിനോട് പ്രതികരിച്ചത്.
 
ഞാനും ഇത്രയും വയസ്സ് കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് മോഹന്‍ലാലും മമ്മൂട്ടിയും കഴിഞ്ഞാല്‍ ആര് ഭരിക്കും, എങ്ങനെ പോകും എന്നൊന്നും എനിക്ക് ചിന്തിക്കേണ്ട കാര്യമേയില്ല. ഞാന്‍ എന്നുവരെയുണ്ടോ അന്ന് വരെ മമ്മൂട്ടിയും മോഹന്‍ലാലും തീര്‍ച്ചയായിട്ടും ഉണ്ടാവും. അവരുടെ കൂടെ അമ്മയും ഉണ്ടാവും, അവിടെയും ഞാന്‍ ഉണ്ടാവും, അവിടെ ഞാന്‍ സേഫ് ആണ്.
 
എന്റെ കാലം കഴിഞ്ഞേ അവര്‍ മരിക്കാവൂ എന്നാണ് എന്റെ പ്രാര്‍ത്ഥന. എനിക്കതൊന്നും കാണേണ്ട, മമ്മൂട്ടി മരിച്ചു, മോഹന്‍ലാല്‍ മരിച്ചു എന്നൊന്നും എനിക്ക് കാണേണ്ട. അതുവരെ ഞാന്‍ സേഫാ. എന്ത് കാര്യത്തിനും അവരൊപ്പം നില്‍ക്കും എന്ന വിശ്വാസമുണ്ട്. അതിനപ്പുറം ഞാന്‍ ചിന്തിക്കുന്നതേയില്ല എന്നായിരുന്നു ജീജ സുരേന്ദ്രന്റെ മറുപടി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍